Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pulpally-Batheri Road

Wayanad

പു​ൽ​പ്പ​ള്ളി-​ബ​ത്തേ​രി റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; താ​ഴെ​യ​ങ്ങാ​ടി​യി​ൽ "ബോ​ക്സ് ക​ൾ​വ​ർ​ട്ട്’ മ​ര​ണ​ക്കെ​ണി​

പു​ൽ​പ്പ​ള്ളി: ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ റീ ​ടാ​റിം​ഗ് ആ​രം​ഭി​ച്ച പു​ൽ​പ്പ​ള്ളി-​ബ​ത്തേ​രി റോ​ഡ് നി​ർ​മാ​ണം ക​രാ​റു​കാ​ര​ൻ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​യി സൂ​ച​ന. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യും നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ച് ക​രാ​റു​കാ​ര​ൻ സ്ഥ​ലം വി​ട്ട​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ നി​ത്യേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന​പാ​ത അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി.

റോ​ഡ് നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ ത​ന്നെ വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. പു​ൽ​പ്പ​ള്ളി-​പെ​രി​ക്ക​ല്ലൂ​ർ ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് നാ​ട്ടു​കാ​ർ നേ​ര​ത്തെ ത​ന്നെ ആ​രോ​പി​ച്ചി​രു​ന്നു. താ​ഴെ​യ​ങ്ങാ​ടി​യി​ൽ റോ​ഡി​ന് കു​റു​കെ​യു​ള്ള ബോ​ക്സ് ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​വേ​ള​യി​ൽ വെ​ള്ള​ക്കെ​ട്ടി​ന് മു​ക​ളി​ലൂ​ടെ ടാ​ർ ഒ​ഴി​ക്കാ​നാ​യി​രു​ന്നു ക​രാ​റു​കാ​ര​ന്‍റെ ശ്ര​മം. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ പ​ണി ത​ട​ഞ്ഞു. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ക​ൾ​വ​ർ​ട്ട് പൊ​ളി​ച്ചു​പ​ണി​യാ​മെ​ന്ന് ക​രാ​റു​കാ​ര​ൻ സ​മ്മ​തി​ച്ചി​രു​ന്നു.

എ​ന്നാ​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ക​ൾ​വ​ർ​ട്ട് പൊ​ളി​ച്ചി​ട്ട​ത​ല്ലാ​തെ പു​തി​യ​ത് പ​ണി​യാ​ൻ യാ​തൊ​രു നീ​ക്ക​വും ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡി​ന് ന​ടു​വി​ൽ വ​ലി​യ കു​ഴി​യാ​യി നി​ൽ​ക്കു​ന്ന ഈ ​ഭാ​ഗം ഇ​പ്പോ​ൾ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ്. തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​ഭാ​വം ഉ​ള്ള​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​ണ്.റോ​ഡ് പ​ണി​യി​ലെ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും വി​ജി​ല​ൻ​സി​നും എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രാ​തി ഉ​യ​ർ​ന്ന​തോ​ടെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ ക​രാ​റു​കാ​ര​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും യ​ന്ത്ര​സാ​മ​ഗ്രി​ക​ളെ​യും സ്ഥ​ല​ത്തു​നി​ന്നും മാ​റ്റി. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ റോ​ഡി​ന്‍റെ അ​വ​സ്ഥ അ​തീ​വ ഗു​രു​ത​ര​മാ​ണ്. പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന ക​ൾ​വ​ർ​ട്ടി​ലും റോ​ഡി​ലെ കു​ഴി​ക​ളി​ലും വെ​ള്ളം നി​റ​യു​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​കും. കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് മു​ന്പ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് ജ​ന​കീ​യ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up